ഈയിടെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു നവാഗതനായ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ഫിലിപ്സ്. നടൻ മുകേഷിന്റെ കരിയറിലെ മുന്നൂറാമത്തെ ചിത്രമായിരുന്നു ഫിലിപ്സ്. അന്തരിച്ച നടൻ ഇന്നസെന്റും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇന്നേവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള രസകരമായ പ്രമോഷൻ ആയിരുന്നു ചിത്രത്തിനായി അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നൽകിയത്.
നടന്മാരായ അജു വർഗീസ് ധ്യാൻ ശ്രീനിവാസൻ , വിനീത് ശ്രീനിവാസൻ, മുകേഷ് തുടങ്ങിയവർ ചിത്രത്തിന്റെ പ്രമോഷനായി പലതരത്തിലുള്ള വീഡിയോകളുടെ ഭാഗമായി മാറിയിരുന്നു. ധ്യാൻ ശ്രീനിവാസന്റെ തല്ലടക്കം പ്രൊമോഷനായി പ്രവർത്തകർ ഉപയോഗിച്ചിരുന്നു. പ്രേക്ഷകർ വലിയ രീതിയിൽ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രമോഷനായി വ്യത്യസ്തമായ രീതി എന്തുകൊണ്ടാണ് ചൂസ് ചെയ്തതെന്ന് പറയുകയാണ് നടൻ നോബിൾ തോമസ്. ചിത്രത്തിന്റെ പോസ്റ്റേഴ്സ് വച്ചാൽ എപ്പോഴും ഫോൺ ഉപയോഗിക്കുന്ന ആളുകൾ തല ഉയർത്തി നോക്കാൻ സാധ്യതയില്ലെന്നും. അതുകൊണ്ടാണ് ഇത്തരത്തിൽ പറ്റിപ്പ് പരിപാടി പ്രൊമോഷനായി ഉപയോഗിച്ചതെന്നാണ് താരം പറയുന്നത്. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു നോബിൾ.
‘ഇപ്പോൾ പലതരത്തിലുള്ള പ്രമോഷൻസ് സിനിമകൾക്ക് വേണ്ടി നടത്തുന്നുണ്ട്. ഫിലിപ്പ്സ് സിനിമ പ്രമോഷൻ ചെയ്യാനായി സാധാരണ പോലെ ഫോട്ടോസും പോസ്റ്റേഴ്സും ഒട്ടിക്കാം എന്ന നിലയിൽ തന്നെയായിരുന്നു ഞങ്ങളും ഇരുന്നത്.
പക്ഷേ ഈ പോസ്റ്റേഴ്സും കാര്യങ്ങളും ഒക്കെ ആളുകൾ ഒന്ന് കാണണമെങ്കിൽ തലയൊന്ന് ഉയർത്തി നോക്കേണ്ടേ. മുഴുവൻ സമയവും ഫോണിലുള്ള ആളുകൾ തലപൊക്കി നോക്കിയാൽ മാത്രമേ അത് കാണുകയുള്ളു.
അപ്പോൾ സിനിമക്കായി ഫോണിലൂടെ എങ്ങനെ പ്രമോഷൻ നടത്താമെന്ന് ആലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു മാർഗം തോന്നിയത്.
സാധാരണ പോലെ തന്നെ അജുവിനെ കൊണ്ടോ ധ്യാനിനെ കൊണ്ടോ സിനിമയുടെ റിലീസ് ഡേറ്റ് പറയിപ്പിക്കുകയാണെങ്കിൽ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഒരുത്തന് തല്ല് കിട്ടുന്നത് കണ്ടാൽ ആളുകൾക്ക് സന്തോഷം തോന്നും. അപ്പോഴാണ് ഇങ്ങനെയൊന്ന് പ്രൊമോഷൻ ചെയ്യാം എന്ന് കരുതി കുറച്ച് കുരുട്ട് പരിപാടികളും പറ്റിപ്പ് പരിപാടികളും വെച്ച് പ്രൊമോഷൻ ചെയ്തത്.
പ്രതിസന്ധിയിൽ നമ്മൾ ഇരിക്കുമ്പോൾ ചിന്തിച്ച് കൂട്ടുന്ന ഐഡിയിൽ നിന്നാണ് ഇങ്ങനെയൊരു പ്രൊമോഷനിലേക്ക് എത്തിയത്. എല്ലാവരും പ്രൊമോഷനെ കാണുന്നുള്ളൂ. ആ പടം ഒന്ന് പോയി കാണണം,’നോബിൾ തോമസ് പറയുന്നു.
Content Highlight: Noble Thomas Talk About Promotion Of Philips Movie