മലയാളത്തിൽ ഇറങ്ങിയതിൽ ഏറെ ശ്രദ്ധ നേടിയ സർവൈവൽ ത്രില്ലറാണ് അന്ന ബെൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഹെലൻ.
മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ചിത്രത്തിൽ നായകനായി എത്തിയത് നോബിൾ തോമസ് ആയിരുന്നു. ഹെലന്റെ കഥയിലും വർക്ക് ചെയ്തിട്ടുള്ള നോബിൾ ചിത്രത്തെക്കുറിച്ച് പറയുകയാണ്.
ഹെലൻ സിനിമ ആദ്യമായി ആലോചിച്ചപ്പോൾ ഒരു സിംഗിൾ ആക്ടർ മാത്രമുള്ള സിനിമയായിട്ടാണ് പ്ലാൻ ചെയ്തതെന്നും എന്നാൽ പിന്നീട് അത് ഡെവലപ്പ് ചെയ്യുകയായിരുന്നുവെന്നും നോബിൾ പറയുന്നു. ഒരാളെ തന്നെ കുറെ നേരം കണ്ടുകൊണ്ടിരിക്കുന്നത് പ്രേക്ഷകർക്ക് മടുപ്പ് ഉണ്ടാക്കുമെന്നും മിർച്ചി മലയാളത്തോട് നോബിൾ പറഞ്ഞു.
‘ഹെലൻ സിനിമയുടെ ഫസ്റ്റ് ലൈൻ വന്നപ്പോൾ തന്നെ ഒരു കുട്ടി ഫ്രീസറിൽ പെട്ടുപോകുന്നു എന്നിട്ട് ആ കുട്ടി അതിൽ നിന്ന് രക്ഷപെടുന്നു. ഇത്ര മാത്രമേ ഉണ്ടായിരുന്നുളളൂ. ഇംഗ്ലീഷിലൊക്കെ സിംഗിൾ ആക്ടർസ് മാത്രമുള്ള ഒരുപാട് സിനിമകൾ ഉണ്ടല്ലോ. അങ്ങനെയായിരുന്നു ഞങ്ങളുടെ ഫസ്റ്റ് തോട്ട് വന്നത്. ഇത് മാത്രം ആളുകൾ തിയേറ്ററിൽ ഇരുന്ന് കാണാൻ പോകുന്നില്ലായെന്ന് എനിക്ക് തോന്നിയിരുന്നു. ഒരാളെ തന്നെ കുറേനേരം സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ ആണെങ്കിലും അങ്ങനെ ഇരുന്ന് കാണില്ല.
അങ്ങനെ ക്രിയേറ്റ് ചെയ്ത വേൾഡ് ആണ് അവളുടെ ഫാമിലി, അവളുടെ അപ്പൻ, അവളുടെ ബോയ് ഫ്രണ്ട് എല്ലാം. അവർ കണ്ടുപിടിക്കാൻ പോകുമ്പോഴുള്ള ടെൻഷനാണ് കൂടുതലായി പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തത്. കാരണം കാണുന്ന പ്രേക്ഷകർക്കറിയാം അവൾ എവിടെയുണ്ടെന്ന്. അവളെ അന്വേഷിക്കുന്നവർ അവളുടെ അടുത്ത് എത്തണം എന്ന ചിന്ത മാത്രമേ സിനിമ കാണുന്നവർക്കുള്ളൂ.
ഒരു സർവൈവൽ ത്രില്ലറിൽ ഒരു സിംഗിൾ ആക്ടറെ കണ്ടുകൊണ്ടിരിക്കാൻ കഴിയില്ല. കുറച്ചുകഴിയുമ്പോൾ ഒന്നുമില്ലല്ലോ എന്ന് തോന്നും. ലാസ്റ്റ് വരെ നമ്മൾ സ്കിപ് ചെയ്ത് നോക്കുമ്പോൾ നായകൻ രക്ഷപെട്ടിട്ടുണ്ടാവും. ഇത്രയും കണ്ടാൽ മതിയല്ലോ,’നോബിൾ തോമസ് പറയുന്നു.
Content Highlight: Noble Thomas Talk About Helen Movie