| Monday, 14th October 2019, 11:26 pm

നൊബേല്‍ ജേതാവ് എസ്തര്‍ ഡഫ്‌ളോ പറയുന്നു' മേരി ക്യൂറിയെ പോലെ ഞങ്ങളുടെ റേഡിയവും കണ്ടുപിടിക്കേണ്ടതുണ്ട്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനായി ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ലഭിച്ചത് മൂന്നു പേര്‍ക്കാണ്. ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി, അദ്ദേഹത്തിന്റെ ഭാര്യ എസ്തര്‍ ഡഫ്‌ളോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണവര്‍.

സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ സ്ത്രീയും ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വ്യക്തിയുമാണ് 46കാരിയായ എസ്തര്‍.

‘സത്യം പറഞ്ഞാല്‍ ഇത് അവിശ്വസനീയമാം വിധം വിനീതമാണ്. ഞങ്ങള്‍ മൂന്നുപേരും ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ആഗോള ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനു വേണ്ടി പ്രവര്‍ത്തിച്ച നൂറുകണക്കിനു വരുന്ന ഗവേഷകര്‍ക്ക് വേണ്ടിയാണ്’ മാധ്യമങ്ങളോട് സംസാരിക്കവെ എസ്തര്‍ പറഞ്ഞു.

കിട്ടിയ പുരസ്‌കാര തുക കൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് എസ്തര്‍ മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞത്.

‘മേരി ക്യൂറി അവര്‍ക്ക് നൊബേല്‍ ലഭിച്ചപ്പോള്‍ ആ തുകകൊണ്ട് ഒരു ഗ്രാം റേഡിയം വാങ്ങിച്ചു എന്ന കഥ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.

എനിക്ക് തോന്നുന്നു ഞങ്ങള്‍ മൂന്നുപേര്‍ക്കും വാങ്ങിക്കേണ്ട റേഡിയം എന്താണെന്ന് തമ്മില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്’. എന്നായിരുന്നു എസ്തറുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1990കളിലാണ് ക്രെമര്‍ വിദ്യാഭ്യാസ ഫലം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വെസ്റ്റേണ്‍ കെനിയയില്‍ പഠനം നടത്തിയത്. ബാനര്‍ജിയും ഡഫ്‌ളോയും പിന്നീട് ഇതേ രീതിയിലുള്ള പഠനം നടത്തി.

ഇന്ന് മൂന്നുപേരും ഇതില്‍ വ്യാപൃതരായി പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more