| Monday, 14th January 2019, 4:28 pm

വംശീയ പരാമര്‍ശം; ജെയിംസ് വാട്ട്സന്റെ നൊബേല്‍ പദവി തിരിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: വംശീയ പരാമര്‍ശം ആവര്‍ത്തിച്ചതിന്റ പേരില്‍ നൊബേല്‍ പുരസ്‌ക്കാര ജേതാവും അമേരിക്കന്‍ ശാസ്ത്രജ്ഞനുമായ ജെയിംസ് വാട്ട്സന്റെ നൊബേല്‍ പദവി തിരിച്ചെടുത്തു.

അമേരിക്കന്‍ മാസ്റ്റര്‍: ഡികോടിങ് വാട്ട്സണ്‍ എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹം വംശീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതെന്ന് ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറി പറഞ്ഞു. വംശവും ബുദ്ധിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു നടപടി.

പ്രസ്തുത ഡോക്യുമെന്ററിയില്‍ കറുത്തവരുടെയും വെളുത്തവരുടെയും ജീനുകള്‍ അവരുടെ ബുദ്ധിയിലും വ്യത്യാസം ഉണ്ടാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ണാടയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തും; ചരടുവലികള്‍ വെളിപ്പെടുത്തി ബി.ജെ.പി നേതാക്കള്‍


ഡോ: ജെയിംസ് ഡി വാട്ട്സണ്‍ വീണ്ടു വിചാരമില്ലാതെ പറഞ്ഞ വാക്കുകള്‍ തള്ളികളയുന്നെന്നും ശാസ്ത്രം ആ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്നും ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു അദ്ദേഹമെന്നും ലബോറട്ടറി കുറ്റപ്പെടുത്തി.

1968 മുതല്‍ 1993 വരെ ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയില്‍ ഡയറക്ടറായിരുന്ന ഇദ്ദേഹത്തിന്റ എല്ലാ ബഹുമതികളും തള്ളി കളയാന്‍ ലബോറട്ടറി നിര്‍ദ്ദേശം നല്‍കി.

2007 ലെ “സണ്‍ഡേ ടൈംസ്” പത്രത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. “”ആഫ്രിക്കയുടെ സാധ്യകളെ കുറിച്ച് വിഷമമുണ്ട്. കാരണം നമ്മുടെ സാമൂഹികമായ നയങ്ങളെല്ലാം പറയുന്നത് നമ്മുടെ ബുദ്ധി ശക്തിയും അവരുടതേും ഒരുപോലെ തന്നെയാണ് എന്നാണ്.
എന്നാല്‍ എല്ലാ പരീക്ഷണങ്ങളും അത് തെറ്റാണെന്ന് തെളിയിക്കുന്നു””.

ഈ പ്രസ്താവനയ്ക്ക് ശേഷം അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റീവ് ചുമതലകളില്‍ നിന്നും  ഒഴിവാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റ പദവികള്‍ നിലനിര്‍ത്തുകയായിരുന്നു.

2007 ല്‍ താന്‍ നടത്തിയ അഭിപ്രായത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ 2007 ലെ പി.ബി.എസ് ഡോക്യുമെന്ററിയായ അമേരിക്കന്‍ മാസ്റ്റര്‍: ഡികോടിങ് വാട്ട്സണില്‍ അദ്ദേഹം തന്റെ നിരിക്ഷണങ്ങള്‍ മാറ്റിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നടപടി.

ബ്രിട്ടീഷ് രസതന്ത്രജ്ഞനായ റോസലിന്‍ഡ് ഫ്രാങ്ക്ലിന്റെ പഠനത്തെ അടിസ്ഥാനമാക്കി ഡി.എന്‍.എയുടെ ഡബിള്‍-ഹെലിക്സ് ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ജെയിംസ് വാട്സണ്‍.

We use cookies to give you the best possible experience. Learn more