| Monday, 6th October 2014, 5:57 pm

ആരോഗ്യരംഗത്തെ നോബല്‍ സമ്മാനം ജോണ്‍ ഒ കീഫ്, മെയ്-ബ്രിട്ട് മോസര്‍, എഡ്‌വാര്‍ഡ് ഐ മോസര്‍ എന്നിവര്‍ പങ്കിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലണ്ടന്‍: 2014ലെ ആരോഗ്യരംഗത്തെ നോബല്‍ സമ്മാനം ബ്രിട്ടീഷ് അമേരിക്കല്‍ ഗവേഷകന്‍ ജോണ്‍ ഒ കീഫ് നോര്‍വീജിയണ്‍ ദമ്പതികളായ മെയ്-ബ്രിട്ട് മോസര്‍, എഡ്‌വാര്‍ഡ് ഐ മോസര്‍ എന്നിവര്‍ പങ്കിട്ടു. തലച്ചോറിലെ സെല്ലുകളുടെ സ്ഥാനം സംബന്ധിച്ച പഠനത്തിനാണ് സമ്മാനം ലഭിച്ചത്.

ലണ്ടണ്‍ യൂണിവോഴ്‌സിറ്റി കോളജിലെ സൈന്‍സ്ബുറി വെല്‍ക്കം സെന്റര്‍ ഇന്‍ ന്യൂറല്‍ സര്‍ക്യൂട്ട് ആന്റ് ബിഹേവിയറല്‍ വിഭാഗത്തില്‍ ഡയറക്ടറായി ജോലി ചെയ്യുകയാണ് കീഫ്.

1971 ല്‍ തലച്ചോറിലെ സെല്ലുകളുടെ സ്ഥാനം സംബന്ധിച്ച കീഫ് പഠനം നടത്തിയിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2005ല്‍ മെയ്-ബ്രിട്ട് മോസറും എഡ്‌വാര്‍ഡ് ഐ മോസറും പഠനത്തില്‍ സെല്ലുകളുടെ സ്ഥാനം സംബന്ധിച്ച് പുതിയൊരു മാര്‍ഗം കണ്ടെത്തുകയായിരുന്നു.

സമ്മാനത്തുകയുടെ പകുതിഭാഗം കീഫും ബാക്കി പകുതിഭാഗം മെയ്-ബ്രിട്ട് മോസറും എഡ്‌വാര്‍ഡ് ഐ മോസറും ചേര്‍ന്ന് തുല്യമായി പങ്കിട്ടെടുക്കും.

We use cookies to give you the best possible experience. Learn more