കൊല്‍ക്കത്ത: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ചൈനയില്‍ ഇന്ത്യയിലേക്ക് വ്യവസായങ്ങളൊന്നും മാറുന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്ന് നോബല്‍ സമ്മാനജേതാവ് അഭിജിത്ത് ബാനര്‍ജി. ചൈനയിലാണ് കൊവിഡ് രോഗം ഉടലെടുത്തത് എന്നതിനാല്‍ എല്ലാവരും അവരെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗം ഉടലെടുത്തതിനെ ചൊല്ലി എല്ലാവരും ചൈനയെ കുറ്റപ്പെടുത്തുകയാണ്. കൊവിഡ് 19 കാരണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വ്യവസായങ്ങളൊന്നും വരാന്‍ സാധ്യതയുണ്ടെന്നാണ് ജനങ്ങളടക്കം പറയുന്നത്. പക്ഷെ അത് സത്യമാവാനിടയില്ലെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു.
ചൈന അവരുടെ കറന്‍സിയുടെ വിലയിടിച്ച് എന്തുണ്ടായി. ഈ കാര്യത്തില്‍, ചൈനയുടെ ഉല്‍പ്പന്നങ്ങളുടെ വില തുച്ഛമാണ്. ജനങ്ങള്‍ അത് വാങ്ങല്‍ ഇനിയും തുടരുമെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.