സി.പി.ഐ.എം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഒഴിവായി
C.P.I.M Party Congress
സി.പി.ഐ.എം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഒഴിവായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th April 2018, 6:46 pm

സി.പി.ഐ.എം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഒഴിവായി. ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തതോടെയാണിത്. കാരാട്ട് അവതരിപ്പിച്ച പ്രമേയത്തില്‍ ഭേതഗതി കൊണ്ടു വരും. രാഷ്ട്രീയ പ്രമേയത്തിലെ തര്‍ക്കഭാഗം ഒഴിവാക്കിയാണ് ഒത്തുതീര്‍പ്പ്. കോണ്‍ഗ്രസുമായി ഒരുധാരണയും പാടില്ലെന്ന ഭാഗമാണ് ഒഴിവാക്കിയത്. എന്നാല്‍ രാഷ്ട്രീയസഖ്യം പാടില്ല എന്ന നിലപാടില്‍ മാറ്റമില്ല. പക്ഷേ നീക്കുപോക്കുകളാവാം.

പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയിലാണ് തീരുമാനം. പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട് ചര്‍ച്ചയുടെ ആരംഭത്തില്‍ പറഞ്ഞിരുന്നു. രഹസ്യ വോട്ടെടുപ്പ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ ആവശ്യവും അദ്ദേഹം തള്ളിയിരുന്നു.


Read more: ബംഗാളിനെ 4-1ന് തകര്‍ത്ത് ബെംഗളൂരു എഫ്.സി സൂപ്പര്‍കപ്പ് ജേതാക്കള്‍; ഛേത്രിക്ക് ഇരട്ടഗോള്‍


സി.പി.ഐഎമ്മിന്റെ സമ്മേളനങ്ങളില്‍ രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നു എന്നതൊരു പുതിയ കാര്യമല്ല. പ്രമേയത്തിന്‍മേലുള്ള നിലപാടുകള്‍ അംഗങ്ങള്‍ പരസ്യമായി പറയുന്ന കാര്യങ്ങളാണ്. അതിനാല്‍ തന്നെ രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ അത് പരസ്യമായായിരിക്കും. എല്ലാ പാര്‍ട്ടി കോണ്‍ഗ്രസിലും രാഷ്ട്രീയ പ്രമേയങ്ങളിന്‍മേല്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതിന്‍മേല്‍ വോട്ടെടുപ്പ് നടക്കാറുണ്ട്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ അഞ്ച് ഭേദഗതി നിര്‍ദ്ദേശങ്ങളിന്‍മേല്‍ വോട്ടെടുപ്പ് നടന്നിരുന്നു. കാരാട്ട് പറഞ്ഞിരുന്നു.