പൗരത്വ ഭേദഗതി നിയമം; സംയുക്ത സമരത്തിനില്ലെന്ന് മുസ്‌ലിം ലീഗും
Kerala News
പൗരത്വ ഭേദഗതി നിയമം; സംയുക്ത സമരത്തിനില്ലെന്ന് മുസ്‌ലിം ലീഗും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2020, 11:46 am

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണകക്ഷിയുമായി സംയുക്ത സമരത്തിനില്ലെന്ന് മുസ്‌ലിം ലീഗ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ കോണ്‍ഗ്രസും സമാന നിലപാട് സ്വീകരിച്ചിരുന്നു. ഒറ്റക്കെട്ടായ സമരമെന്ന നിലപാടാണ് ലീഗ് നേരത്തേ എടുത്തതെങ്കിലും പിന്നീട് എം.കെ മുനീര്‍ അടക്കമുള്ള നേതാക്കള്‍ ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് എതിര്‍ക്കുന്നുവെങ്കിലും ദല്‍ഹിയില്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ പിന്മാറ്റം.

മുനീര്‍ നടത്തിയ സമരത്തിലേക്ക് ക്ഷണിച്ചിട്ടും സി.പി.ഐ.എം എം.എല്‍.എമാര്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ലീഗിന്റെ നിലപാട് മാറ്റം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത ഒറ്റക്കെട്ടായ സമരം വേണമെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. ഒറ്റക്കെട്ടായുള്ള സമരം എല്‍.ഡി.എഫിനായിരിക്കും ലാഭമുണ്ടാക്കുകയെന്ന സംസാരവും ലീഗിനകത്തുണ്ട്.