മുസ്‌ലിങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം; കൊല നടക്കാത്തതുകൊണ്ട് യു.എ.പി.എ ചുമത്താന്‍ പറ്റില്ലെന്ന് പൊലീസ്; ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് നിസാര വകുപ്പെന്നാരോപണം
national news
മുസ്‌ലിങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം; കൊല നടക്കാത്തതുകൊണ്ട് യു.എ.പി.എ ചുമത്താന്‍ പറ്റില്ലെന്ന് പൊലീസ്; ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് നിസാര വകുപ്പെന്നാരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th December 2021, 10:27 am

ഹരിദ്വാര്‍: മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുത്വപ്രവര്‍ത്തകര്‍ക്കെതിരെ നടപടി മയപ്പെടുത്തി പൊലീസ്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആഹ്വാനം നടത്തിയിരുന്നു.

ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.

സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി എടുക്കാന്‍ തന്നെ തയ്യാറായത്.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും നിസാരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നാണ് ആരോപണം.

കൊലപാതകമൊന്നും നടക്കാത്തതുകൊണ്ട് യു.എ.പി.എ ചുമത്താന്‍ പറ്റില്ലെന്നാണ് പൊലീസ് പറയുന്നത്.

പരിപാടിയുടെ വീഡിയോയില്‍ മുസ്‌ലിങ്ങളെ കൊല്ലണമെന്ന് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

പരിപാടിയില്‍ വാളുകളും ത്രിശൂലങ്ങളും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് പരമ്പരാഗതമായ കാര്യങ്ങളാണെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആയുധങ്ങളൊന്നും വാങ്ങിയില്ലെന്നും ഒരു ആയുധ ഫാക്ടറിയും കണ്ടെത്തിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. അക്കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഡി.ജി.പി പറഞ്ഞതായാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

content Highlights: No UAPA in Haridwar hate video case