| Friday, 13th July 2018, 10:28 am

അഭിമന്യു കേസില്‍ യു.എ.പി.എ ചുമത്തുന്നത് തീരുമാനിച്ചിട്ടില്ല: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രതികളെ പിടികൂടിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് ബെഹ്‌റ മാതൃഭൂമി ചാനലിനോട് പറഞ്ഞു.

യു.എ.പി.എ ചുമത്തേണ്ടെന്ന് തീരുമാനിച്ചിട്ടില്ല. മുഴുവന്‍ പ്രതികളെയും പിടികൂടിയ ശേഷം അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ബെഹ്‌റ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും കിട്ടിയിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.

സര്‍ഫാസി വിരുദ്ധ സമരനേതാക്കളായ പി.ജി മാനുവലും വി.സി ജെന്നിയും അറസ്റ്റില്‍; അറസ്റ്റ് പ്രീതാ ഷാജിയുടെ വീടിന്റെ ജപ്തി തടഞ്ഞതിന്റെ പേരില്‍

അഭിമന്യു കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ അരൂര്‍, വടുതല സ്വദേശികളായ ഷാജഹാന്‍, ഷിഹ്റാസ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പിടിയിലായ രണ്ടുപേരുമെന്നാണ് സംശയിക്കപ്പെടുന്നത്. മുഖ്യപ്രതി മുഹമ്മദ് രാജ്യം വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മലിനീകരണം: 2016ല്‍ ദല്‍ഹിയില്‍ മരണപ്പെട്ടത് 15,000 പേര്‍

We use cookies to give you the best possible experience. Learn more