'ഒടുവില്‍ കോഹ്‌ലിയും പറഞ്ഞു ധോണി തന്നെയാണ് താരം'; ധോണിയുടെ ഉപദേശങ്ങള്‍ വിലമതിക്കാനാവാത്തതെന്ന് കോഹ്‌ലി
Daily News
'ഒടുവില്‍ കോഹ്‌ലിയും പറഞ്ഞു ധോണി തന്നെയാണ് താരം'; ധോണിയുടെ ഉപദേശങ്ങള്‍ വിലമതിക്കാനാവാത്തതെന്ന് കോഹ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2017, 5:18 pm

 

ലണ്ടന്‍: കളിക്കളത്തില്‍ ദേശീയ ടീമിനായി മുന്‍ നായകന്‍ ധോണിയും കോഹ്‌ലിയും ഒരുമിച്ചിറങ്ങുമ്പോള്‍ സൂപ്പര്‍ നായകന്‍ ആരാണെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. നായകത്വം ഒഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരത്തില്‍ ഡി.ആര്‍.എസിനായി ധോണി ആവശ്യപ്പെട്ടപ്പോള്‍ മുതല്‍ താരങ്ങള്‍ ധോണിയെ സൂക്ഷ്മമായി വിലയിരുത്താന്‍ തുടങ്ങിയതുമാണ്.


Also read 24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത് രണ്ട് കര്‍ഷകര്‍; ആത്മഹത്യ മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍


“ചെറുതും എന്നാല്‍ പ്രസക്തവുമായ കാര്യങ്ങളാണ് ധോണി കൈമാറുക. ഒരു മത്സരത്തിന്റെ ഏത് ഘട്ടത്തിലും ആ ഉപദേശം പ്രസക്തമാണ്. ലങ്കക്കെതിരെ സ്ലിപ്പില്‍ ഫീല്‍ഡറെ അത്ര നേരം നിര്‍ത്തണോ, ഫീല്‍ഡിനെ സംബന്ധിച്ച അഭിപ്രായം എന്നിവ മനസിലാക്കി എല്ലാം നല്ല നിലയിലാണ് പുരോഗമിക്കുന്നതെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തുകയായിരുന്നു.” നായകന്‍ വ്യക്തമാക്കി.


Dont miss ഗുജറാത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു


നായകനെന്നത് ഒറ്റയ്ക്ക് ചെയ്ത് തീര്‍ക്കേണ്ട ഉത്തരവാദിത്വമല്ലെന്നാണ് കോഹ്‌ലി പറയുന്നത്. സീനിയര്‍ താരങ്ങളുടെ അഭിപ്രായങ്ങള്‍ ഫീല്‍ഡിങ്ങില്‍ ഏറെ ഗുണം ചെയ്യുമെന്നും കോഹ്‌ലി പറഞ്ഞു. ധോണിയുടെ ഉപദേശങ്ങള്‍ അമൂല്ല്യമാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കക്കെതിരായ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. സെമിയില്‍ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികള്‍.