ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റത്തവണയായി നടത്തണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യത്തെ എതിര്‍ത്ത് ബി.ജെ.പി. വോട്ടെടുപ്പ് നടത്തുന്നതുകൊണ്ട് കൊവിഡ് കേസ് വര്‍ദ്ധിക്കുന്ന രീതിയില്ലെന്നാണ് ബി.ജെ.പി പറയുന്നത്.
ശേഷിക്കുന്ന നാല് ഘട്ടവും നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.ജെ.പി ആവശ്യപ്പെട്ടത്.
എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ റാലിക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ബംഗാളില്‍ കൊവിഡ് വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കാര്‍ക്കാണെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറമേ നിന്ന് ആളുകളെ കൊണ്ടുവരുന്നതാണ് കൊവിഡ് വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് മമത കുറ്റപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ടെടുപ്പ് റാലികള്‍ക്കായി കൊവിഡ് ഏറ്റവും മോശമായ രീതിയില്‍ ബാധിച്ച ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ ബി.ജെ.പി കൊണ്ടുവന്നതായും മമത ബാനര്‍ജി ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം പരിഗണിച്ച് നാല് ഘട്ടമായി നടത്താതെ ഒറ്റത്തവണ വോട്ടിംഗ് നടത്തണമെന്നും മമത തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒറ്റത്തവണയായി നടത്താന്‍ പറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക