[]ന്യൂദല്‍ഹി: തന്റെ പുതിയ ചിത്രം സത്യാഗ്രഹയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകളില്‍ സംവിധായകന്‍ പ്രകാശ് ഝാ സന്തുഷ്ടനല്ല. തന്റെ ചിത്രത്തെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നാണ് പ്രകാശ് ഝാ പറയുന്നത്.
ലോകത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളാണ് തന്റെ സത്യാഗ്രഹയുടെ പ്രചോദനം. ##അണ്ണാഹസാരെയുടെ സമരവുമായി തന്റെ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.[]
ഹസാരെയുമായി ബന്ധമുണ്ടെന്ന് തോന്നുന്നത് യാദൃശ്ചികമാണ്. അണ്ണയുടെ സമരത്തെ കുറിച്ച് പറയാനല്ല താന്‍ ചിത്രം എടുക്കുന്നത്. തന്റെ ചിത്രത്തെ ആരും അങ്ങനെ കാണേണ്ടതില്ല. തന്റേത് സ്വതന്ത്രമായ ചിത്രമാണ്. ഝാ പറഞ്ഞു.
സത്യാഗ്രഹയ്ക്ക് അണ്ണാ ഹസാരെയുടെ സമരവുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അണ്ണ ഹസാരെയുടെ സമര ജീവിതത്തെ കുറിച്ചാണ് സത്യാഗ്രഹ പറയുന്നത് എന്നും കഥകളുണ്ടായിരുന്നു.
ഓഗസ്റ്റ് 30 നാണ് സത്യാഗ്രഹ പുറത്തിറങ്ങുന്നത്. അമിതാഭ് ബച്ചന്‍, അജയ് ദേവഗണ്‍, കരീന കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.