ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാനെ മനസില്‍ കണ്ടുകൊണ്ടാണ് “സുല്‍ത്താന്‍” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്ന് സംവിധായകന് അലി അബ്ബാസ് സഫര്‍. ആദിത്യ ചോപ്രയ്ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുമ്പോള്‍ സുല്‍ത്താന്റെ സ്ഥാനത്ത് തങ്ങള്‍ സല്‍മാനെയാണ് മനസില്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
“സല്മാന് ഖാനൊപ്പം സിനിമ ചെയ്യാന്‍ മാത്രം ഭാഗ്യം എനിക്കുണ്ടായി എന്നു തോന്നുന്നു. ആദിത്യ ചോപ്രയ്ക്കൊപ്പം സുല്‍ത്താന്‍ അലി ഖാന്റെ കഥാപാത്രം എഴുമ്പോള്‍ സല്മാന് ഖാന് ഇതു ചെയ്യാന്‍ തയ്യാറായെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ ചിത്രവുമായി മുന്നോട്ടുപോകാനാവൂ എന്ന് ഇരുവര്‍ക്കും വ്യക്തമായി അറിയാമായിരുന്നു.” അദ്ദേഹം പറയുന്നു.
“സല്‍മാന്റെ പേരുമാത്രമാണ് എന്റെ മനസില്‍ വന്നത്. സല്‍മാനെപ്പോലുള്ള ഒരു വലിയ സൂപ്പര്‍താരത്തെ സമീപിക്കുമ്പോള്‍ ഉത്തരവാദിത്തം ഏറെയാണ്. ഈ കഥാപാത്രം അദ്ദേഹത്തിന്റെ താരമൂല്യത്തിനൊക്കുന്നതായിരിക്കണം.” അദ്ദേഹം വ്യക്തമാക്കി.
കഥാപാത്രത്തെക്കുറിച്ച് സല്‍മാനുമായി സംസാരിച്ചപ്പോള്‍ തന്റെ ജീവിതവുമായി ഏറെ അടുത്തുനില്ക്കുന്ന ഒരാളാണ് സുല്‍ത്താന്‍ എന്നാണ് സല്മാന് മറുപടി പറഞ്ഞതെന്നും സഫര്‍ പറയുന്നു.
സഫര്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ ഈദിനാണ് തിയ്യേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയ്ലര് മെയ് 24ന് പുറത്തിറങ്ങിയിരുന്നു. വന്‍ സ്വീകരണമാണ് ട്രെയ്ലറിനു ലഭിച്ചത്.