| Tuesday, 30th April 2019, 10:27 pm

മൂന്ന് രക്ഷകരും ആയിരം കുട്ടികളും; ആവശ്യത്തിന് ലൈഫ് ഗാര്‍ഡുകളില്ലാതെ കോഴിക്കോട് ബീച്ച്

അനുശ്രീ

കോഴിക്കോട്:തിരക്കേറുമ്പോഴും കോഴിക്കോട് ബീച്ചില്‍ വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ല. ബേപ്പൂര്‍ മുതല്‍ കാപ്പാട് വരെയുള്ള ബീച്ചില്‍ ആകെയുള്ളത് 10 ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണ്.

ആള്‍ത്തിരക്കേറിയ കോഴിക്കോട് ബീച്ചില്‍ മാത്രം സുരക്ഷക്കായ് പത്ത് ലൈഫ് ഗാര്‍ഡെങ്കിലും വേണം. ഇപ്പോള്‍ ഉള്ളത് വെറും ആറ് പേര്‍ മാത്രം. അതില്‍ തന്നെ ഒരേ സമയം ഡ്യൂട്ടിയിലുണ്ടാവുക മൂന്ന് പേര്‍. അവധിക്കാലമായത് കൊണ്ട് തന്നെ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് ബീച്ചിലെത്തുന്നത്.

രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ട ഉപകരണങ്ങള്‍ എല്ലാം ഉണ്ടെങ്കിലും അത് സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ് കോഴിക്കോട് ബീച്ചില്‍. ബീച്ചിലെത്തുന്നവര്‍ക്ക് അപായ സൂചന അറിയിക്കാന്‍ ലൈഫ് ഗാര്‍ഡിന്റെ് കയ്യില്‍ മെച്ചപ്പെട്ട് ഫ്ലാഗ് പോലുമില്ല.

ശനി-ഞായര്‍ ദിവസങ്ങളിലും ബീച്ചില്‍ നല്ല നിരക്കാണ്. ഡ്യൂട്ടിയില്‍ ഉള്ള ഒരു ലൈഫ് ഗാര്‍ഡ് ഇത്രയും തീരക്കേറിയ ,സാമാന്യം വലിയ ബീച്ചില്‍ എങ്ങനെ സുരക്ഷ ഉറപ്പാക്കും. അധികൃതര്‍ ഇടപെട്ട് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ കോഴിക്കോട് ബീച്ചില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവും.

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ