'ജനം ടി.വിയിലൊഴികെ ശബരിമല വിധിക്ക് സ്റ്റേ ഇല്ല'; കോടതി ഉത്തരവില്‍ സംഘപരിവാറിനെയും ജനം ടിവിയെയും ട്രോളി സോഷ്യല്‍ മീഡിയ
Sabarimala women entry
'ജനം ടി.വിയിലൊഴികെ ശബരിമല വിധിക്ക് സ്റ്റേ ഇല്ല'; കോടതി ഉത്തരവില്‍ സംഘപരിവാറിനെയും ജനം ടിവിയെയും ട്രോളി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2018, 6:10 pm

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള  സെപ്തംബര്‍ 28-ലെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടും വ്യാജ പ്രചരണവുമായെത്തിയ ജനം ടി.വിയെയും സംഘപരിവാറിനേയും ട്രോളി സോഷ്യല്‍ മീഡിയ. “ശബരിമല യുവതി പ്രവേശനത്തിന് സ്റ്റേ, ഒടുവില്‍ ധര്‍മ്മ വിജയം” എന്ന ജനം ടിവിയുടെ റിപ്പോര്‍ട്ടിനെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.

“കോടതി പലതും പറയും ഞങ്ങള്‍ ജനം പറഞ്ഞതെ വിശ്വസിക്കു, ധ്വജപ്രണാമം, നമ്മുടെ ഭാഗത്തും തെറ്റുണ്ട് എഴുത്തും വായനയും അറിയാത്തവന്മാരോട് കോടതി ഉത്തരവ് കാണിക്കാന്‍ പാടില്ലായിരുന്നു, സുപ്രീം കോടതി വിധി ജനം ടി.വി സ്റ്റേ ചെയ്തു ?? അതുകൊണ്ട് ജനം ടി.വി അപ്പീസില്‍ സത്രീകള്‍ കയറണ്ട”. തുടങ്ങി നിരവധി ട്രോള്‍ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Image may contain: text

“ജനം ടി.വി കോടതിവിധി സ്റ്റേ ചെയ്തു. നാണമില്ലാതെ നുണപറയാന്‍ കോഴ്‌സുകള്‍ വല്ലതും തുടങ്ങുവാണേല്‍ അറിയിക്കണേ” എന്നായിരുന്നു നെല്‍സണ്‍ ജോസഫ് കുറിച്ചത്. ജനം ടിവിയിലൊഴികെ ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പി.എസ് വിമല്‍ എന്നായാള്‍ കുറിച്ചത്. വിധി പുനഃപരിശോധിക്കാം എന്നല്ല പുനഃപരിശോധിക്കണോ വേണ്ടയോ എന്ന് വാദം കേള്‍ക്കാം എന്നാണ് കോടതി പറഞ്ഞതെന്നും നിലവിലെ വിധിക്ക് യാതൊരു സ്റ്റേയും ഇല്ല എന്നുമാണ് കോടതി വ്യക്തമാക്കിയതെന്നും മലസ്സിലാക്കാത്തവര്‍ എന്ത് ദുരന്തമാണെന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

സുപ്രീംകോടതിയുടെ തീരുമാനം വിശ്വാസികളുടെ വിജയമാണെന്നും സുപ്രീം കോടതി തീരുമാനം അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞത്. കലാപഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇതിനെയും സോഷ്യല്‍ മീഡിയ കണക്കിന് പരിഹസിക്കുന്നുണ്ട്. കോടതി പറഞ്ഞത് ഉപ്പുമാങ്ങേടെ അണ്ടി എന്നാണ്, അല്ലാതെ പപ്പുമമ്മേടെ കുണ്ടി എന്നല്ലെന്ന് ശ്രദ്ധിക്കുകകയെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

Image may contain: text

സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് സ്റ്റേ ഇല്ലെന്നും ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതുവരെ യുവതികള്‍ക്ക് പ്രവേശിക്കാമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിച്ചശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 22ന് തുറന്ന കോടതിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനാണ് കോടതി തീരുമാനം. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമാകും വരെ അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

49 റിവ്യൂ ഹരജികളാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ട്രോളുകള്‍ കാണാം

Image may contain: 10 people, text

ജിബുമോന്‍,

Image may contain: 2 people, people smiling, text

ഡേവിഡ് മറിയം

Image may contain: 2 people, text

Image may contain: 12 people, people smiling, text

Image may contain: 4 people, text