കോട്ടയം: കേരള കോണ്‍ഗ്രസ്‌ജേക്കബ് വിഭാഗത്തില്‍ ഭിന്നതകളില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളില്‍ വത്യസ്താഭിപ്രായങ്ങളില്ലെന്നും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പോസിറ്റീവായാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ട നാലു സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് തന്നെയാണ് മന്ത്രിയും വ്യക്തമാക്കിയത്.
അതേസമയം ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഡെയ്‌സി ജേക്കബ് വ്യക്തമാക്കി.
സീറ്റുകളുടെ കാര്യത്തില്‍ യു.ഡി.എഫ് തങ്ങളെ അവഗണിക്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
അങ്കമാലി സീറ്റ് നല്‍കില്ലെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. പിറവം സീറ്റില്‍ താന്‍ മത്സരിക്കില്ലെന്നും ഡെയ്‌സി ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
അങ്കമാലി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയുടെ നിര്‍ണായക നേതൃയോഗം ഇന്ന് കോട്ടയത്ത് നടക്കാനിരിക്കെയാണ് പാര്‍ട്ടി സ്ഥാപകന്‍ ടി.എം ജേക്കബിന്റെ ഭാര്യ കൂടിയായ ഡെയ്‌സി ജേക്കബ് രംഗത്തെത്തിയത്.