| Monday, 19th December 2016, 12:36 pm

പുത്തന്‍വേലിക്കര കൊലപാതകം; റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്


പരോള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് പ്രതി അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.


കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം കോടതി ജയാനന്ദനെ ജീവിതാവസാനവരെ തടവിന് ശിക്ഷിച്ചു.

പരോള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് പ്രതി അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് വിലയിരുത്തിയ വിചാരണ കോടതി നിസഹായരായ ആളുകള്‍ക്കെതിരെ ആക്രമണം നടത്തുന്ന പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയിരുന്നു. ഇത്തരം പ്രതികള്‍ രക്ഷപെടുന്നത് സമൂഹത്തിനുതന്നെ ഭീഷണിയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

2006 ഒക്ടോബര്‍ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുത്തന്‍വേലിക്കരയിലെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ പ്രതി ഉറങ്ങിക്കിടന്ന ദേവകി എന്ന ബേബി (51) യെ 2006 ഒക്‌ടോബര്‍ രണ്ടിനു രാത്രി ഒരുമണിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ആറു സ്വര്‍ണവള മോഷ്ടിക്കാന്‍ ഇടതുകൈ മുറിച്ചെടുക്കുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.


ശിവ്‌രാജ് സിങ് ചൗഹാന്‍ ദളിത് വിരുദ്ധന്‍; കോടിക്കണക്കിന് ബിനാമി സ്വത്തുക്കളുണ്ടെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് ഐ.എ.എസുകാരിയുടെ പരാതി


7 കൊലക്കേസുകളിലും 14 കവര്‍ച്ചാ കേസുകളിലും പ്രതിയാണ് തൃശൂര്‍ പൊയ്യ പള്ളിപ്പുറംകര സ്വദേശി ജയാനന്ദന്‍. മാള ഇരട്ട കൊലക്കേസിലും ജയാനന്ദന് വധശിക്ഷ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

We use cookies to give you the best possible experience. Learn more