കാന്‍പൂര്‍: ഉദ്ഘാടനത്തിന് നാട മുറിക്കാന്‍ കത്രിക കിട്ടാത്തതില്‍ പ്രകോപിതനായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി. കത്രിക കൊണ്ടുവരാന്‍ വൈകിയതോടെ ഉദ്ഘാടനത്തിനായി തയ്യാറാക്കി വെച്ചിരുന്ന നാട വലിച്ചു പറിച്ച് എറിഞ്ഞാണ് അദ്ദേഹം “ഉദ്ഘാടനം” നടത്തിയത്.
കളക്ടറേറ്റ് ഓഫീസിലെ ഒരു സോളാര്‍ പാനല്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം. കത്രികയ്ക്കായി മൂന്നു മിനുറ്റോളമാണ് മുരളി മനോഹര്‍ ജോഷി കാത്തു നിന്നത്. നാട പറിച്ചെറിഞ്ഞ ശേഷം കാന്‍പൂര്‍ എം.പി ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു.
നാട വലിച്ചിറിഞ്ഞ ശേഷം “ഉദ്ഘാടനം കഴിഞ്ഞു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം.
“നിങ്ങളാണോ ഇതിന്റെ സംഘാടകന്‍? എന്തു തരത്തിലുള്ള പെരുമാറ്റമാണ് ഇത്? നിങ്ങള്‍ മര്യാദയില്ലാത്ത ആളാണ്.” -അവിടെയുണ്ടായിരുന്ന ഒരാളോടായി മുരളി മനോഹര്‍ ജോഷി ഇങ്ങനെ പറഞ്ഞു.
“ഇനി കത്രിക ആവശ്യമില്ല” എന്നു പറഞ്ഞാണ് അദ്ദേഹം അവിടം വിട്ടു പോയത്. കത്രിക കിട്ടാന്‍ വൈകിയതിനാല്‍ മുരളി മനോഹര്‍ ജോഷി ദേഷ്യത്തോടെയാണ് പോയതെന്ന് കാന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് സുരേന്ദ്ര സിങ് പറഞ്ഞു. അഡീഷണല്‍ ഡെപ്യൂട്ടി മജിസ്‌ട്രേറ്റിനോട് (ഡി.എം) വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ:
#WATCH Senior BJP leader and MP Dr.Murli Manohar Joshi scolds official after no scissors were there for cutting of ribbon during inauguration of a solar light panel in Kanpur Collectorate pic.twitter.com/wB39B4sSLw
— ANI UP (@ANINewsUP) February 22, 2018