| Tuesday, 15th January 2013, 4:11 pm

സമരം ചെയ്ത അധ്യാപകര്‍ക്ക് ശമ്പളം നഷ്ടമാകും: മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ സമരം ചെയ്ത അധ്യാപകര്‍ക്ക് ആ ദിവസങ്ങളിലെ ശമ്പളം നഷ്ടമാകുമെന്ന് ധനമന്ത്രി കെ.എം മാണി. സമരം ചെയ്ത ദിവസങ്ങളില്‍ ഡയസ്‌നോണ്‍ ബാധകമാണ്. സമരദിവസങ്ങളോട് ചേര്‍ന്ന വന്ന അവധി ദിവസങ്ങളിലെ ശമ്പളം നല്‍കിയാല്‍ ഡയസ്‌നോണ്‍ പ്രഹസനമാകുമെന്നും അ്‌ദ്ദേഹം പറഞ്ഞു.[]

സമരം കൊണ്ട് ഡയസ്‌നോണിലൂടെ സര്‍ക്കാരിന് ലഭിച്ച സാമ്പത്തികനേട്ടം വീണുകിട്ടയതാണ്. അത് മടക്കി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രവൃത്തിദിവസം അഞ്ചാക്കുന്ന നിര്‍ദേശം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത പെന്‍ഷനുള്ള സംസ്ഥാനങ്ങളില്‍ വിരമിക്കല്‍ പ്രായം 60 വയസ്സാണ്. വിരമിക്കല്‍ പ്രായം 60 ആക്കിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുള്ള പ്രയോജനം ലഭിക്കും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ യുവജന സംഘടനകളെ വിശ്വാസത്തിലെടുത്തേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും മാണി പറഞ്ഞു.

വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്്തിട്ടുണ്ട്.

അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ കയറുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാണെന്ന നിലപാടില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ അവരുടെ ആശങ്ക ദൂരീകരിച്ചു. പദ്ധതിയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അക്കാര്യം പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും.

We use cookies to give you the best possible experience. Learn more