വെയര്‍ഹൗസില്‍ മദ്യം വില്‍ക്കില്ല; അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
Kerala
വെയര്‍ഹൗസില്‍ മദ്യം വില്‍ക്കില്ല; അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th April 2020, 4:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പനയുണ്ടാവില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. വെയര്‍ഹൗസില്‍ മദ്യ വില്‍പനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വെയര്‍ഹൗസുകളില്‍ ബവ്‌റിജസിലെ പോലെ മദ്യം വില്‍ക്കുമെന്ന് അനാവശ്യസംശയങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ഒരു വെയര്‍ഹൗസുകളിലും മദ്യത്തിന്റെ വില്‍പ്പന ഉണ്ടാവില്ല. അതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനനുസരിച്ചുള്ള സമീപനമാണ് ഭാവിയിലും സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതാണ് ഇതിന്റെ വസ്തുത.

വിത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യലഭ്യമാക്കുന്ന തീരുമാന പ്രകാരമാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്തത്.

എന്നാല്‍ ഡോക്ടര്‍മാരുടെ കുറിപ്പിന് അനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതതോടെ ചട്ട ഭേദഗതിക്ക് തല്‍ക്കാലം പ്രസക്തിയില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ഇതിനിടെ അബ്കാരി നിയമ ഭേദഗതിയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി. എന്‍. പ്രതാപന്‍ എം.പി പറഞ്ഞു. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ക്കും ഹൈക്കോടതി നിര്‍ദേശങ്ങള്‍ക്കും എതിരാണ് ഭേദഗതിയെന്നും പ്രതാപന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.