പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
Daily News
പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2016, 7:12 pm

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചത്.

1993ല്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നു കേസിന് ആധാരം. ചട്ടങ്ങള്‍ മറികടന്ന് മലേഷ്യയില്‍ നിന്ന് പാമൊലിന്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിനു രണ്ട് കോടിയിലധികം രൂപ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്.

പ്രതി പി.ജെ തോമസിന്റെ വിടുതല്‍ ഹര്‍ജിയുടെ വാദത്തിനിടെയാണ് പരാമര്‍ശമുണ്ടായത്.