ന്യൂദല്‍ഹി: അയോധ്യാ കേസില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സുപ്രീംകോടതി അനുകൂല വിധി പുറപ്പെടുവിച്ചാല്‍ രാജ്യത്തെ കലാപത്തില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.
മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവായ ഇന്ദ്രേഷ് കുമാര്‍ സുപ്രീംകോടതിയോട് ഭീഷണി മുഴക്കി കൊണ്ട് സംസാരിച്ചത്. സുപ്രീംകോടതി തങ്ങളുടെ കൈയ്യിലിരിക്കുന്ന കാലത്തോളം രാമക്ഷേത്രം നിര്‍മിക്കുമെന്ന് യു.പി മന്ത്രി മുകുത് ബിഹാരി വര്‍മ്മയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ദ്രേഷ് കുമാറും രംഗത്ത് വന്നിരിക്കുന്നത്.
2019ന് മുന്നോടിയായി രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് മുന്‍ ബി.ജെ.പി എം.പിയും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് രാംവിലാസ് വേദാന്തിയും പറഞ്ഞിട്ടുണ്ട്. അമിത് ഷായും യോഗി ആദിത്യനാഥും ക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വാഗ്ദാനം നല്‍കിയിരുന്നുവെന്നും വേദാന്തി പറഞ്ഞു. എന്നാല്‍ അമിത് ഷാ പറഞ്ഞെന്നത് ബി.ജെ.പി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് 9 മാസം മാത്രം ശേഷിക്കെയാണ് തുടരെ പ്രസ്താവനകളുമായി സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തുന്നത്.
Construction of Ram Mandir will begin before 2019 elections: Ram Vilas Vendanti, Former BJP MP | #RamMandirReminder pic.twitter.com/LwJBjBsKT8
— TIMES NOW (@TimesNow) September 16, 2018