| Friday, 26th November 2021, 11:04 pm

മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി തദ്ദേശഭരണവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിറങ്ങി. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമല്ലാതെ നടക്കുന്ന വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

വിവാഹിതരുടെ മതമോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെടരുതെന്നാണ് തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

മിശ്രവിവാഹിതര്‍ക്ക് വിവാഹ രജിസ്ട്രേഷനുള്ള തടസമാണ് ഇതോടെ നീങ്ങിയത്. വിവാഹത്തിന് തെളിവായി ഗസറ്റഡ് ഓഫീസര്‍, എം.പി, എം.എല്‍.എ, തദ്ദേശസ്ഥാപന അംഗം എന്നിവരില്‍ ആരെങ്കിലും നല്‍കുന്ന പ്രസ്താവന മതി.

അതേസമയം, മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റാറ്റിയൂട്ടറി വ്യവസ്ഥപ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവ പ്രകാരമുള്ള രജിസ്‌ട്രേഷനും തുടരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  No religious record, all marriages can be registered; Order issued by the Local Government Department

We use cookies to give you the best possible experience. Learn more