ചില ദേശിയവാദികള്‍ അമേരിക്കയില്‍ പോയി ആബ് കി ബാര്‍, ട്രംപ് കി സര്‍ക്കാര്‍ എന്നു പറഞ്ഞപ്പോള്‍ ഈ ബഹളമൊന്നും കണ്ടില്ലല്ലോ! മോദിയെ പരിഹസിച്ച് അധിര്‍ രഞ്ജന്‍ ചൗധരി
ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് അന്താരാഷ്ട്രതലത്തിലുള്ള സെലിബ്രിറ്റികള്‍ പിന്തുണയ്ക്കുന്നതിനെതിരെ രംഗത്തുവന്ന ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.
ട്രംപിന് വേണ്ടി നരേന്ദ്ര മോദി സംസാരിച്ചപ്പോള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നില്ലല്ലോ എന്ന് ചൗധരി ചോദിച്ചു
നമ്മുടെ ദേശീയവാദികളില്‍ ചിലര്‍ അമേരിക്കയില്‍ ചെന്ന് ‘ ആബ് കി ബാര്‍, ട്രംപ് കി സര്‍ക്കാര്‍ ‘ എന്നു പറഞ്ഞു, അതിന്റെ അര്‍ത്ഥമെന്താണ്? പിന്നെ ഇപ്പോള്‍ റിഹാനയും ഗ്രെറ്റ തന്‍ബെര്‍ഗും കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചപ്പോള്‍ നമ്മള്‍ എന്തിനാണ് മുറുമുറുക്കുന്നത് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.
എന്തിനാണ് വിമര്‍ശനത്തെ ഭയപ്പെടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്നും ചൗധരി ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ഏറുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് എതിരേയും കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും പരോക്ഷ വിമര്‍ശനവുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.