| Wednesday, 4th March 2020, 3:53 pm

'നിലപാട് വ്യക്തമാക്കിയതാണ്'; കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധി തിരിച്ചെത്തുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ അത്തരത്തിലൊരു നീക്കം രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് രാഹുലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.

” അധ്യക്ഷസ്ഥാനത്തില്‍ ഞാനെന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഇത് സംബന്ധിച്ച കത്ത് ഞാന്‍ നേരത്തെത്തന്നെ എഴുതിയതാണ്. കോണ്‍ഗ്രസ് അധ്യക്ഷനായി ഞാന്‍ തിരിച്ചെത്തുമോ എന്ന ചോദ്യമേ വേണ്ട,” രാഹുലിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചത്. രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളില്‍ മാത്രം വിജയിക്കാനേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് 55,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more