[]ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി. നാരായണ സ്വാമി. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആക്കി ഉയര്‍ത്തുമെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മന്ത്രി വിശദീകരണം നല്‍കിയത്.[]
1998ലാണ് കേന്ദ്ര ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്നും 60 ആക്കിയത്. വരുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രായപരിധി കൂട്ടുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. രാജ്യത്ത് അമ്പത് ലക്ഷം കേന്ദ്ര ജീവനക്കാരാണ് ഉള്ളത്.
രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല. മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.
ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രായ പരിധി 62 ആണ്.