| Sunday, 15th August 2021, 3:12 pm

നിയമങ്ങളില്‍ ഒട്ടും വ്യക്തതയില്ല; രാജ്യത്തെ പുതിയ നിയമനിര്‍മാണങ്ങളില്‍ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് രമണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ ശക്തമായി വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കൃത്യമായ ചര്‍ച്ചകളോ സംവാദങ്ങളോ പാര്‍ലമെന്റില്‍ നട
ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പുതിയ നിയമനിര്‍മാണങ്ങളില്‍ അദ്ദേഹം ആശങ്ക അറിയിക്കുകയും ചെയ്തു.

നിയമങ്ങളില്‍ ഒട്ടും വ്യക്തതയില്ലെന്നും എന്തിനാണ് നിയമങ്ങള്‍ പാസാക്കുന്നതെന്ന് അറിയില്ലെന്നും അദ്ദഹം പറഞ്ഞു.

പൊതുസേവനത്തിനായി അഭിഭാഷകരുടെ കുറച്ച് സമയം സംഭാവന ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

”നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ നോക്കിയാല്‍, അവരില്‍ പലരും അഭിഭാഷകരായിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും ആദ്യ അംഗങ്ങള്‍ അഭിഭാഷക സമൂഹത്തില്‍ നിന്നുള്ളവരായിരുന്നു,” ജസ്റ്റിസ് രമണ പറഞ്ഞു. സുപ്രീംകോടതിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെഗസാസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെ കേന്ദ്രം നിരവധി ബില്ലുകളാണ് പാസാക്കി വിട്ടത്. ഈ ഒരു പശ്ചാത്തലത്തിലാണ് ജസ്റ്റിസ് രമണയുടെ പരാമര്‍ശം

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചര്‍ച്ചയ്ക്ക് പോലും വെക്കാതെ പല ബില്ലുകളും കേന്ദ്രം പാസാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.

പാര്‍ലമെന്റിന്റെ ആദ്യ സെഷനില്‍ ഒരു ബില്ലുപോലും പാസാക്കാത്ത കേന്ദ്രം. 8 ദിവസം കൊണ്ട് 22 ബില്ലുകളാണ് പാസാക്കിവിട്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാകാത്തത് പാര്‍ലമെന്റില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. പലതവണയാണ് പാര്‍ലമെന്റ് തടസപ്പെട്ടത്. പാര്‍ലമെന്റിലെ ബഹളം തന്നെ വേദനിപ്പിക്കുന്നുവെന്ന്
രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: No Proper Debate In Parliament, “Sorry State Of Affairs”: Chief Justice

We use cookies to give you the best possible experience. Learn more