| Tuesday, 24th March 2020, 9:10 pm

കൊവിഡ്-19 ചൂടിനെ അതിജീവിക്കില്ല എന്നു പറയാന്‍ കഴിയില്ലെന്ന് എബോളയ്‌ക്കെതിരെ പോരാടിയ ഡോക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 വൈറസ് ബാധയ്ക്ക് ചൂടിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് വാദത്തിനെതിരെ കൊവിഡ്-19 പ്രതിരോധത്തിനായി ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ച മെഡിക്കല്‍ സംഘത്തിലെ ആഫ്രിക്കന്‍ ഡോക്ടര്‍ സംബ സൗ. ചൂട് കൂടിയ സ്ഥലത്ത് കൊവിഡിന് സാധ്യതയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ആഫ്രക്കിന്‍ രാജ്യങ്ങളില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

‘രണ്ടു മൂന്നാഴ്ച മുമ്പ് ആളുകള്‍ പറഞ്ഞിരുന്നത് കൊവിഡ് ഇവിടെ വരില്ലെന്നാണ്. കാരണം ഇവിടെ കടുത്ത ചൂടാണ്. ഇപ്പോള്‍ നമ്മള്‍ ബുര്‍ക്കിനോ ഫാസോയിലും സെനഗളിലും കേസുകള്‍ കാണുന്നുണ്ട്. ഇവ വളരെ ചൂട് കൂടിയ രാജ്യങ്ങളാണ്,’ ഡോക്ടര്‍ പറഞ്ഞു.

മാലിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഡോ.സാംബ. ഈ വൈറസിനെതിരെ ജയിക്കണമെങ്കില്‍ ആളുകളെ ബോധവാന്‍മാരാക്കണമെന്നും പലരും ഇതിന്റെ ഗൗരവം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച എബോള വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് ഡോ.സാംബ.
കൊവിഡിന്റെ വ്യപനം എബോളയേക്കാല്‍ വലുതാണെന്നും എന്നാല്‍ എബോള ബാധിച്ചയാള്‍ പെട്ടന്ന് മരണപ്പെടുമെന്നും ഡോക്ടര്‍ പറഞ്ഞു.

‘ എബോള വളരെ വേഗം മരണത്തിനിടയാക്കും. അത് രക്തസ്രാവത്തിന് കാരണമാകുന്ന കഠിനമായ രോഗമാണ്. അത്തരത്തില്‍ ഒരു കേസു കണ്ടാല്‍ നിങ്ങള്‍ക്ക് മറക്കാനാവില്ല’, ഡോ. സാംബ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടത്തിയ പൂര്‍ണമായ അതിര്‍ത്തി അടച്ചിടല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കില്ലെന്നും ആഫ്രിക്കന്‍ രാജ്യങ്ങളുടെ അതിര്‍ത്തി അത്ര കണിശമല്ലെന്നും ഡോ. സാംബെ പറഞ്ഞു. കൊവിഡ്-19 നും മറ്റു പകര്‍ച്ച വ്യാധികളും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം ഭൂമിശാസ്ത്രപരമായുള്ള ഉത്ഭവവും വ്യാപനവും ആണെന്നും ഡോക്ടര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more