| Tuesday, 9th September 2014, 12:59 pm

രണ്‍ബീറുമായി പിണക്കങ്ങളൊന്നുമില്ലെന്ന് അര്‍ജുന്‍ രാംപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

//www.youtube.com/v/96Br8Nn0aR4?version=3&hl=en_GB&rel=0

[] ബോളിവൂഡ് പാപ്പരാസികള്‍ കത്തിച്ചുവിട്ട രണ്‍ബീര്‍ കപൂര്‍-അര്‍ജുന്‍ രാംപാല്‍ അടിപിടിക്ക് അര്‍ജുന്‍ രാംപാലിന്റെ മറുപടി. താനും രണ്‍ബീറുമായി യാതൊരു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അര്‍ജുന്‍ രാംപാല്‍ പറഞ്ഞു. “റോയ്” എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് രണ്ടു നടന്മാരും തമ്മില്‍ വഴക്കുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

“രണ്‍ബീറും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഭാവിയിലും പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് എന്റെ പ്രതീക്ഷ”. അര്‍ജുന്‍ പറയുന്നു.

41കാരനായ അര്‍ജുന്‍ രാംപാലിന്റെ പുതിയ ചിത്രം ഡാഡി ഹിയര്‍(Daddy Here) എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ചിങിനിടെയാണ് രാംപാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

വിക്കി സിങ് ചിത്രം റോയിയുടെ ഷൂട്ടിങിനായി രണ്‍ബീറിനെ കാത്തിരുന്നത് അര്‍ജുനിനെ ചൊടിപ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഇരുവരും ഒരുമിച്ച് അഭിനയിക്കാനുള്ള സീനുകളുടെ ചിത്രീകരണവേളയില്‍ രണ്‍ബിര്‍ എത്താന്‍ വൈകിയത് സിനിമയെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ചിത്രത്തില്‍ ചെറിയ വേഷമായിരുന്ന രണ്‍ബീര്‍ കപൂറിന്. പിന്നീട് അര്‍ജുന്‍ രാംപാലിനൊപ്പം പ്രാധാന്യമുളള വേഷം രണ്‍ബീറിനായി ഒരുക്കുകയായിരുന്നു. മലേഷ്യയാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ബോക്‌സ് ഓഫീസ് വിജയം നേടിയ രാഷ്ട്രീയ ചിത്രം “രാജ്‌നീതി”യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്.

We use cookies to give you the best possible experience. Learn more