ന്യൂദല്‍ഹി: റഫാല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി തള്ളി. ഇടപാടില്‍ സംശയമില്ലെന്നും , വിഷയത്തില്‍ ഇടപെടില്ലെന്നും കോടതി വിധിയില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പിഴവില്ലെന്നും വിലയിലും കരാറിലും സംശയമില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ല എന്നുമാണ് കോടതി വിധി.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കോടതി തള്ളി. റഫാല്‍ വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല.
റിലയന്‍സിനെ പങ്കാളിയാക്കിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി.ബി.ഐ അന്വേഷണ ആവശ്യപ്പെട്ട ഹരജിയിലാണ് വിധി. ബി.ജെ.പി യുടെ മുന്‍ കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ,അരുണ്‍ ഷൂരി എന്നിവരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ പ്രശാന്ത് ഭൂഷണ്‍ എന്നിവരുമാണ് ഹരജി നല്‍കിയത്.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണെന്ന് കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.