| Sunday, 17th November 2019, 2:32 pm

'മത്സരം ആംആദ്മിയും ബി.ജെ.പിയും തമ്മില്‍'; ദല്‍ഹിയില്‍ കോണ്‍ഗ്രസ് പരിഗണനയില്‍ പോലുമില്ലെന്ന് ആംആദ്മി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആംആദ്മിയും തമ്മിലുളള സഖ്യ സാധ്യതകള്‍ തള്ളി ആംആദ്മി രാജ്യസഭാ എം.പി സഞ്ജയ് സിംഗ്. ഭരണത്തിലിരിക്കുന്ന ആംആദ്മിയും ബി.ജെ.പി തമ്മിലാണ് ദല്‍ഹിയില്‍ മത്സരമെന്നും കോണ്‍ഗ്രസ് അവിടെ പരിഗണനയില്‍ പോലുമില്ലെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മികച്ച തെരഞ്ഞെടുപ്പ് വിജയത്തെ സൂചിപ്പിച്ചുകൊണ്ട് ദല്‍ഹിയിലെ സാഹചര്യം വ്യത്യസ്തമാണെന്നും ഇവിടെ ആരും കോണ്‍ഗ്രസിനെ ശ്രദ്ധിക്കുന്നത് പോലുമില്ലെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റില്‍ ആംആദ്മിയും 3 സീറ്റില്‍ ബി.ജെ.പിയുമാണ് വിജയിച്ചത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.അവിടെ ഏഴ് ലോക്‌സഭാ സീറ്റിലും ബി.ജെ.പി വിജയിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ വിജയിക്കുമെന്നും ഭരണത്തില്‍ തുടരുമെന്നും സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more