| Friday, 30th April 2021, 4:17 pm

രാഷ്ട്രീയം തെരഞ്ഞെടുപ്പ് സമയത്ത് മതി; കേന്ദ്രത്തിനോടും ദല്‍ഹി സര്‍ക്കാരിനോടും സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്ന കൊവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവും കലര്‍ത്തരുതെന്ന് ദല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി.

കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും കോടതി അഭിനന്ദിച്ചു.

ദല്‍ഹി സര്‍ക്കാര്‍ സഹകരണത്തിന്റെ സമീപനം സ്വീകരിക്കണമെന്നും ഈ സമയത്ത് ഒരു രാഷ്ട്രീയ കലഹവും ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു.

” രാഷ്ട്രീയം തെരഞ്ഞെടുപ്പ് സമയത്തിനുള്ളതാണ്. ഇപ്പോള്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണ്. ഞങ്ങള്‍ക്ക് സഹകരണം ആവശ്യമാണ്”സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

ദല്‍ഹിയോട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് നേരത്തെ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും കോടതി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ പൗരന്മാര്‍ ശബ്ദം ഉയര്‍ത്തുന്നതിനെയും പ്രതിഷേധിക്കുന്നതിനെയും അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: No Political Bickering”, Cooperate With Centre: Supreme Court To Delhi

Latest Stories

We use cookies to give you the best possible experience. Learn more