Advertisement
national news
'ആധാറുമായി സോഷ്യല്‍ മീഡിയയെ ബന്ധിപ്പിക്കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ ഉദ്ദേശമില്ല'; വിഷയം കോടതിയുടെ പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 06, 02:38 am
Thursday, 6th February 2020, 8:08 am

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സോഷ്യല്‍ മീഡിയയിലൂടെ നിരവധി വ്യാജ വാര്‍ത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിക്കുന്ന സാഹചര്യത്തില്‍ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയില്‍ ഹരജികള്‍ എത്തിയിരുന്നു. എന്നാല്‍ വിഷയം കോടതി അതത് ഹൈക്കോടതികള്‍ക്ക് ത്‌ന്നെ വിടുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ജൂലായില്‍ മദ്രാസ് ഹൈക്കോടതിയിലാണ് വ്യക്തികള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി ആദ്യമായെത്തുന്നത്. ഹരജിക്കാരുടെ ആവശ്യത്തിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങള്‍.