| Sunday, 4th April 2021, 7:45 pm

ഉരുണ്ടുകളിച്ച് ബി.ജെ.പി; ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കൈലാഷ് വിജയ് വര്‍ഗീയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ. ഇക്കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘സി.എ.എ നടപ്പാക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അത് ഞങ്ങള്‍ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ട്. അധികാരം ലഭിച്ചാലും എന്‍.ആര്‍.സി ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല’, വിജയ് വര്‍ഗീയ പറഞ്ഞു.

നേരത്തെ എന്‍.ആര്‍.സിയില്‍ നിലപാട് മാറ്റി പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷും രംഗത്തെത്തിയിരുന്നു. ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും ഭാവിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നുമായിരുന്നു ദിലീപ് ഘോഷ് പറഞ്ഞിരുന്നത്.

പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.സി കൊണ്ട് വരേണ്ടത് അനിവാര്യതയാണെന്നായിരുന്നു ദിലീപ് ഘോഷിന്റെ വാദം. അതേസമയം വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് സി.എ.എയും എന്‍.ആര്‍.സിയും നടപ്പാക്കുമമെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

ബംഗാളിലെ പ്രചാരണത്തിലും ഷാ ഇത് ആവര്‍ത്തിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No plans to conduct NRC exercise in Bengal, CAA to be implemented: Vijayvargiya

We use cookies to give you the best possible experience. Learn more