ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലോക്‌സഭയിലാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഈ നിമിഷം വരെ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല’, ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ഇതാദ്യമായാണ് സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് സര്‍ക്കാരിന്റെ പ്രതികരണമെന്നും ശ്രദ്ധേയമാണ്. ആദ്യഘട്ടത്തില്‍ എന്‍.ആര്‍.സിയും എന്‍.പി.ആറും രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പിന്നീട് പിന്നോട്ടുപോയിരുന്നു.
അതേസമയം ബി.ജെ.പി നേതാക്കള്‍ എന്‍.ആര്‍.സിയും എന്‍.പി.ആറും സി.എ.എയും രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നായിരുന്നു പൊതുയോഗങ്ങളില്‍ പ്രംസഗിച്ചത്.
WATCH THIS VIDEO: