ബംഗളൂരു: തലയില്‍ ഹെല്‍മറ്റില്ലെങ്കില്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി നഗരത്തില്‍ ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെയാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗി നഗരത്തില്‍ പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സെപ്റ്റംബര്‍ 29 മുതല്‍ പുതിയ നിയമം നിലവില്‍ വരും. ‘നോ ഹെല്‍മറ്റ് നോ പെട്രോള്‍ ‘എന്നതാണ് നിലവില്‍ കല്‍ബുര്‍ഗിയിലെ ട്രാഫിക് മുദ്രാവാക്യം. കലബുര്‍ഗി പൊലീസ് കമ്മീഷണര്‍ എം.എന്‍ നാഗരാജാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഹെല്‍മറ്റ് ഇല്ലാതെ എത്തിയാല്‍ പെട്രോള്‍ കൊടുക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുതിയ തീരുമാനത്തെ പറ്റി എല്ലാ ആളുകളെയും ബോധവാന്‍മാരാക്കിയ ശേഷമായിരിക്കും നിയമം നടപ്പിലാക്കാന്‍ പോകുന്നത്. ആദ്യ ഒരാഴ്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പൊലീസ് പറഞ്ഞു.
ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ ഭീമമായ പിഴ ഈടാക്കുന്ന സമയമാണിത്. സെപ്റ്റംബര്‍ ഒന്നുമുതലാണ് പുതുക്കിയ വാഹന നിയമം നിലവില്‍ വന്നത്.
പുതുക്കിയ വാഹന നിയമത്തില്‍ രാജ്യത്ത് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കല്‍ബുര്‍ഗിയില്‍ പുതിയ മാറ്റം നിലവില്‍ വരുന്നത്.
WATCH THIS VIDEO: