കൊച്ചി: സി.പി.ഐ.എമ്മിന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി വിവാദമാകുന്നു. പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി ഇല്ലെന്നാണ് വിദഗ്ധ സമിതി പറയുന്നത്. കായലില്‍ നിന്ന് വെറും 38 സെന്റി മീറ്റര്‍ മാത്രം അകലെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.
ബോട്ടുജെട്ടിയിലേക്കുള്ള പൊതുവഴിയിലൂടെയാണ് ഇവിടേക്ക് എത്താന്‍ കഴിയുക. സ്വന്തമായി വഴി ഇല്ലാത്ത സ്ഥലത്താണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനുള്ള അനുമതിയ്ക്കായി സി.പി.ഐ.എം അപേക്ഷിച്ചത്.
Also Read: പ്രാങ്ക് വീഡിയോക്കാര്‍ സൂക്ഷിക്കുക; വൈറല്‍ വീഡിയോയ്ക്കായി ചവിട്ടി വീഴ്ത്തിയ സ്ത്രീയ്ക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ് (Video)
മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ടി.കെ രാമകൃഷ്ണന്റെ ഓര്‍മ്മയ്ക്കായാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. സി.പി.ഐ.എമ്മിനു വേണ്ടി സി.എന്‍ മോഹനനാണ് അപേക്ഷ നല്‍കിയത്. ഇതിന്മേല്‍ തീരദേശ പരിപാലന അതോറിറ്റി ഡോ. എം.ഐ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സ്ഥലപരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിരുന്നു.
പരിശോധനയില്‍ ഈ സ്ഥലം സി.ആര്‍ 2-ല്‍ പെടുന്നതാണെന്ന് കണ്ടെത്തി. സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നാണ് സംഘം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പദ്ധതിയ്ക്ക് അനുമതി ഉണ്ടെന്നാണ് സി.പി.ഐ.എം നേതാവ് സി.എന്‍ മോഹനന്‍ പറയുന്നത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വീഡിയോ: