| Wednesday, 5th September 2018, 11:28 pm

15-20 വര്‍ഷത്തിനിടയിലെ ഏറ്റവും നല്ല ടീമാണ് കൊഹ്‌ലിയുടേത്: രവിശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ 15-20 വര്‍ഷത്തിനിടയില്‍ വിദേശത്ത് കളിച്ചതില്‍ ഏറ്റവും നല്ല ടീമാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളതെന്ന് പരിശീലകന്‍ രവിശാസ്ത്രി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒമ്പത് മത്സരങ്ങളും മൂന്ന് പരമ്പരകളും ഇന്ത്യ വിദേശത്ത് നേടിയിട്ടുണ്ടെന്നും രവിശാസ്ത്രി പറഞ്ഞു.

കുറഞ്ഞ കാലയളവില്‍ ഇത്രയധികം റണ്‍സ് നേടിയിട്ടുള്ള വേറൊരു ഇന്ത്യന്‍ ടീം 15-20 വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ല. ഈ പരമ്പരകളില്‍ വലിയ കളിക്കാര്‍ നമുക്കുണ്ടായിട്ടുണ്ട്. ആ ഉറപ്പ് ഇപ്പോഴുമുണ്ട്. മാനസികമായി കരുത്ത് നേടുക എന്നുള്ളതാണ്.

മത്സരങ്ങളില്‍ തോല്‍ക്കുമ്പോള്‍ വേദനയുണ്ടാവും എന്നാല്‍ മാത്രമാണ് പരാജയപ്പെടുന്ന സന്ദര്‍ഭങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്തി ഫിനിഷിങ് ലൈന്‍ കടക്കാന്‍ സാധിക്കുകയുള്ളൂ. ശാസ്ത്രി പറഞ്ഞു.

മൊഈന്‍ അലി നന്നായി അശ്വിനേക്കാള്‍ നന്നായി പന്തെറിഞ്ഞെന്നും പിച്ചിന്റെ പരുക്കന്‍ സ്ഥലങ്ങളിലേക്ക് അലി നന്നായി പന്തെറിഞ്ഞെന്നും രവിശാസ്ത്രി പറഞ്ഞു. ബാറ്റിങിന് അനുകൂലമല്ലാതിരുന്നിട്ട് പോലും ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ പൂജാരയെയും ശാസ്ത്രി അഭിനന്ദിച്ചു.

We use cookies to give you the best possible experience. Learn more