| Wednesday, 3rd March 2021, 1:58 pm

"അന്നൊരാളുടേയും നാവ് പൊങ്ങിയില്ലല്ലോ?" ന്യൂസിലാന്റില്‍ ഇന്ത്യ മൂന്നുദിവസം കൊണ്ട് തോറ്റപ്പോള്‍ മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ പിച്ചിനെ കുറ്റം പറയുന്നതെന്ന് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ന്യൂസിലാന്റില്‍ ഇന്ത്യന്‍ ടീം മൂന്ന് ദിവസം കൊണ്ട് പരാജയപ്പെട്ടപ്പോള്‍ ആരും പിച്ചിനെ കുറ്റപ്പെടുത്തിയിരുന്നില്ലെന്ന് കോഹ്‌ലി പറഞ്ഞു.

‘അന്നെല്ലാവരും ബാറ്റ്‌സ്മാന്‍മാരെ പഴിച്ചു. പിച്ചിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല’, കോഹ്‌ലി പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ സ്പിന്നിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തില്‍ രണ്ട് ദിവസം കൊണ്ടാണ് കളി തീര്‍ന്നത്.

49 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയെ രോഹിത് ശര്‍മ്മ (25) ശുഭ്മാന്‍ ഗില്‍ (15) സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 81 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാല് വിക്കറ്റെടുത്ത അശ്വിനുമാണ് ഇംഗ്ലണ്ടുകാരെ തകര്‍ത്തുവിട്ടത്.

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 145 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ റൂട്ടിന്റെ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റൂട്ട് അഞ്ച് വിക്കറ്റെടുത്തത്. ജാക്ക് ലീച്ച് നാല് വിക്കറ്റുമായി ഉറച്ച പിന്തുണ നല്‍കി.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മയും (66) വിരാട് കോഹ്ലിയും (27) മാത്രമാണ് പൊരുതിയത്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 33 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.

53 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റൂട്ട് 17 റണ്‍സിന് പുറത്തായി. രണ്ടിന്നിംഗ്സിലുമായി അക്‌സര്‍ പട്ടേല്‍ 11 വിക്കറ്റും അശ്വിന്‍ 7 വിക്കറ്റും വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No one said anything about pitch when we lost in NZ inside three days: Kohli

We use cookies to give you the best possible experience. Learn more