ആത്മഹത്യ ലൈവ് കണ്ടത് 2300പേര്‍: പൊലീസില്‍ അറിയിക്കാന്‍ ആരുമുണ്ടായില്ല
National
ആത്മഹത്യ ലൈവ് കണ്ടത് 2300പേര്‍: പൊലീസില്‍ അറിയിക്കാന്‍ ആരുമുണ്ടായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd August 2018, 12:53 pm

ഗുരുഗ്രാം: ഒരാള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ കണ്ടത് ഏകദേശം 2000പേര്‍. എന്നാല്‍ പൊലീസില്‍ അറിയിക്കാന്‍ ആരും തയ്യാറായില്ല. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണ് തന്റെ ആത്മഹത്യയുടെ ലൈവ് വീഡിയോ ഫേസ്ബുക്കിലിട്ടത്.

ഗുരുഗ്രാം സ്വദേശിയായ അമിത് ചൗഹാനാണ് വീഡിയോ ഫേസ്ബുക്കിലിട്ടത്. മാനസികമായി തകര്‍ന്ന ഇയാള്‍ ആറ് മാസമായി ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.


ALSO READ: യു.ഡി.എഫ് ഉന്നതാധികാരസമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവെച്ചു


തിങ്കളാഴ്ച ഭാര്യ വഴക്കുണ്ടാക്കി വീട് വിട്ടതോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്നത്.

രണ്ട് വീഡിയോകളാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ വീഡിയോയില്‍ പടികള്‍ കയറി റൂമിലേക്ക് വരുന്നതും സീലിംഗ് ഫാനില്‍ ഷാള്‍ മുറുക്കുന്നതുമാണുള്ളത്.

രണ്ടാമത്തെ ലൈവ് വീഡീയോയില്‍ ആത്മഹത്യയുടെ ദൃശ്യങ്ങളും.


ALSO READ: മനോരമയിലും ഹരീഷിനും മീശയ്ക്കും വിലക്ക്; അഭിമുഖം റദ്ദാക്കി, ഹിന്ദുവായനക്കാര്‍ മനോരമ വിടുമെന്ന് മാനേജ്മെന്റ്


ആത്മഹത്യക്കായി സീലിംഗ് ഫാനില്‍ കുരുക്ക് മുറൂക്കുന്നത് ഉള്‍പ്പെടെ ലൈവില്‍ ഉണ്ടായിട്ട് പോലും ഒരാളും നടപടികള്‍ സ്വീകരിക്കാനോ പൊലീസില്‍ അറിയിക്കാനോ തയ്യാറായില്ല.

പൊലീസ് വിവരം അറിഞ്ഞെത്തുമ്പോഴേക്കും ബന്ധുക്കള്‍ മൃതദേഹം സംസ്‌ക്കരിച്ചിരുന്നു. ബന്ധുക്കളാരും മരണവിവരം അറിയിക്കുകപോലും ചെയ്യാത്തത് സംശയത്തിനിടയാക്കുന്നുവെന്നും, തങ്ങള്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.