| Tuesday, 31st December 2019, 11:40 pm

എ.എം.യു കാമ്പസിലെ സമാധാനപരമായ പ്രതിഷേധത്തിന് എതിര്‍പ്പില്ലെന്ന് വാഴ്‌സിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിഗഡ് : അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (എ.എം.യു) വൈസ് ചാന്‍സലര്‍ പ്രൊഫ. താരിഖ് മന്‍സൂര്‍ ഡിസംബര്‍ 15 ന് നടന്ന സംഭവത്തില്‍ ദു:ഖം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കത്തെഴുതിയതായി യൂണിവേഴ്സിറ്റി പി.ആര്‍.ഒ ഒമര്‍ സലീം പീര്‍സാദ പറഞ്ഞു.

കാമ്പസില്‍ സമാധാനപരമായ പ്രകടനങ്ങളില്‍ എതിര്‍പ്പുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാമ്പസ് ഇപ്പോള്‍ സാധാരണനിലയിലാണ്.എ.എം.യു ഭരണകൂടം ഘട്ടം ഘട്ടമായി സര്‍വകലാശാല തുറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഡിസംബര്‍ 15 ന് നടന്ന സംഭവത്തെക്കുറിച്ചും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിനെക്കുറിച്ചും ദു:ഖം പ്രകടിപ്പിച്ച് വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്ത് എഴുതിയിരുന്നു,” പീര്‍ സാദാ എ.എന്‍.ഐ യോട് പറഞ്ഞു.

‘വൈസ് ചാന്‍സലര്‍ സംഭാഷണത്തിന് തയ്യാറാണ്. സമാധാനപരമായ പ്രകടനങ്ങളോട് എതിര്‍പ്പുകളൊന്നുമില്ല. സമാധാനപരമായ പ്രതിഷേധത്തെ എ.എം.യു ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഒരിക്കലും വെട്ടിച്ചുരുക്കില്ല’ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏത് വിഷയത്തിലും തങ്ങളുടെ അഭിപ്രായങ്ങള്‍ സമാധാനപരമായും ജനാധിപത്യപരമായും പങ്കിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട് എന്ന് കത്തില്‍ പറയുന്നു.

‘അഡ്മിനിസ്‌ട്രേഷനും എനിക്കും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ഉദ്ദേശ്യമില്ല. ശക്തമായ ജനാധിപത്യം അതിന്റെ പൗരന്മാരുടെ, പ്രത്യേകിച്ച് രാജ്യത്തിന്റെ ഭാവിയിലെ ചെറുപ്പക്കാരുടെ സജീവ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍, ദയവായി മടിക്കേണ്ടതില്ല അവയെ ഭിസംബോധന ചെയ്യുന്നതിനായി ശബ്ദിക്കുക, ”കത്തില്‍ പറയുന്നു.

പൗരത്വനിയമത്തിനെതിരെ പ്രതിഷേധത്തില്‍ അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ജാമിഅ മിലിയ സര്‍വകലാശാലയിലെ സംഭവങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ഉത്തര്‍ പ്രദേശിലെ അലിഗഡ് സര്‍വകലാശാലയിലും പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ജനുവരി അഞ്ചുവരെ സര്‍വകലാശാല അടച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more