| Sunday, 12th February 2017, 5:44 pm

വിമര്‍ശനങ്ങളോട് എതിര്‍പ്പില്ലെന്ന് അമര്‍ത്യാസെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമര്‍ത്യാസെന്നിനെ കുറിച്ച് ദിലീപ് ഘോഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു,  ഒരു ബംഗാളുകാരന്  നൊബേല്‍ സമ്മാനം ലഭിച്ചു. അതില്‍ നമ്മള്‍ അഭിമാനം കൊണ്ടു. ഇതല്ലാതെ എന്ത് മഹത്തായ കാര്യമാണ് അദ്ദേഹം ഈ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി ചെയ്തത്? രാജ്യത്തിന് എന്ത് നേട്ടമാണ് ഇദ്ദേഹം ഉണ്ടാക്കിയത്?

ന്യൂദല്‍ഹി:  ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷിന്റെ വിമര്‍ശനത്തോട് എതിര്‍പ്പില്ലെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍. തനിക്ക് ഒരു പ്രതിഷേധവും ഇല്ല. അദ്ദേഹത്തിന് തോന്നിയതാണ് അദ്ദേഹം ചെയ്തത്. അങ്ങനെ തോന്നിയെങ്കില്‍ പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

അമര്‍ത്യാസെന്നിനെ കുറിച്ച് ദിലീപ് ഘോഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു,  ഒരു ബംഗാളുകാരന്  നൊബേല്‍ സമ്മാനം ലഭിച്ചു. അതില്‍ നമ്മള്‍ അഭിമാനം കൊണ്ടു. ഇതല്ലാതെ എന്ത് മഹത്തായ കാര്യമാണ് അദ്ദേഹം ഈ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി ചെയ്തത്? രാജ്യത്തിന് എന്ത് നേട്ടമാണ് ഇദ്ദേഹം ഉണ്ടാക്കിയത്?

ബംഗാളിലുള്ള ഒരാളുപോലും അദ്ദേഹത്തെ മനസിലാക്കിയിട്ടില്ല. നളന്ദ യൂണിവേഴ്സിറ്റി ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും പുറത്തായതില്‍ ഇദ്ദേഹത്തിന് വലിയ വേദനയുണ്ട്. നട്ടെല്ലില്ലാത്ത ഇദ്ദേഹത്തെപ്പോലുള്ളവര്‍ സ്വന്തംകാര്യം നേടിയെടുക്കാന്‍ എത്രവേണമെങ്കിലും തരംതാഴും.

Read more: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓം സ്വാമിക്കെതിരെ എഫ്.ഐ.ആര്‍

പ്രസ്താവനയില്‍ ദിലീപ് ഘോഷിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ, സവര്‍ക്കര്‍ എന്നീ നേതാക്കള്‍ക്കപ്പുറം ബി.ജെ.പിക്കാര്‍ക്ക് ഒന്നും ആലോചിക്കാന്‍ കഴിയില്ലെന്നും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംസ്‌ക്കാരമാണിതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more