| Monday, 13th January 2020, 9:24 am

'ആണവായുധങ്ങള്‍ വേണ്ട..' ഇറാനോട് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ത്തതിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഇറാന് വീണ്ടും മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ചര്‍ച്ചയ്ക്ക് തയ്യാറാവണോ വേണ്ടയോ എന്നത് ഇറാന്റെ തീരുമാനമാണെന്നും എന്നാല്‍ ഇറാനിലെ പ്രതിഷേധക്കാരെ കൊന്നൊടുക്കുകയോ ആണവായുധം പ്രയോഗിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു.

” ഉപരോധങ്ങളും പ്രതിഷേധങ്ങളും ഇറാനെ ‘ശ്വാസം മുട്ടിച്ചു’ എന്നും അത് അവരെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചര്‍ച്ച വേണോ വേണ്ടയോ എന്നത് പൂര്‍ണ്ണമായും അവരെ ആശ്രയിച്ചിരിക്കും അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നില്ല. പക്ഷേ, ആണവായുധങ്ങള്‍ വേണ്ട, നിങ്ങളുടെ പ്രതിഷേധക്കാരെ കൊല്ലുകയും അരുത്.”, ട്രംപ് ട്വിറ്റ് ചെയ്തു.

പ്രതിഷേധങ്ങളും വിലക്കുകളും കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന ഇറാന് ചര്‍ച്ചയ്ക്ക് തയ്യാറാവാതെ വേറെ വഴിയില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് സി. ഓബ്രിയന്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെഹ്റാനില്‍ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധങ്ങളെ പിന്തുണച്ച് നേരത്തെയും ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധങ്ങള്‍ വളരെ അടുത്ത നിന്ന് വീക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ധീരതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്.

We use cookies to give you the best possible experience. Learn more