ന്യൂദല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷമായി 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. 2019 ഏപ്രിലിലാണ് 2000 രൂപയുടെ നോട്ട് അച്ചടിച്ചെന്നത് ഠാക്കൂര്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു.
റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. 2018 മാര്‍ച്ച് മുതല്‍ 2000 രൂപയുടെ 3360 മില്യണ്‍ കറന്‍സികളാണ് പ്രചാരത്തിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എ.ടി.എമ്മുകളില്‍ നിന്ന് 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. 2017-18 സാമ്പത്തിക വര്‍ഷമാകട്ടെ ഇതിന്റെ 5 ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആര്‍.ബി.ഐ രേഖകള്‍ വ്യക്തമാക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക