ഇന്നും കേരളത്തില്‍ പുതിയ കൊവിഡ് കേസുകളില്ല; ഇനി ചികിത്സയിലുള്ളത് 34 പേര്‍ മാത്രം
COVID-19
ഇന്നും കേരളത്തില്‍ പുതിയ കൊവിഡ് കേസുകളില്ല; ഇനി ചികിത്സയിലുള്ളത് 34 പേര്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 5:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്ന് 61 പേര്‍ക്കാണ് കൊവിഡ് രോഗം ഭേദമായത്.

സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഇന്നുവരെ 465 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായി. ഇതോടെ കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 34 ആയി.

നേരത്തെ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍) രംഗത്ത് എത്തിയിരുന്നു. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐ.സി.എം.ആര്‍ വക്താവും പകര്‍ച്ചവ്യാധി-സമ്പര്‍ക്ക രോഗവിഭാഗം മേധാവിയുമായ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.5 ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകളാണ് കേരളം നടത്തിയത്. പ്രതിദിന ശരാശരി 1440 ആണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: