ന്യൂദല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹരജി സുപ്രീംകോടതി തള്ളി.
പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യയിലെത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും നിര്‍ബന്ധമായും ക്വാറന്റൈനില്‍ നില്‍ക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കാന്‍ ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാറുകളെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്ക് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി നടത്തുകയോ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹരജി ജസ്റ്റിസ് നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക