ന്യൂദല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കാനൊരുങ്ങി ഹിന്ദു മഹാസഭ. കേസില്‍ വിധി വന്ന ശേഷം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആദ്യ പുനഃപരിശോധന ഹരജിയാണിത്. പള്ളി പണിയുന്നതിനായി മുസ്‌ലീങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള അഞ്ച് ഏക്കര്‍ ഭൂമിയെ സംബന്ധിച്ചാണ് ഹിന്ദുമഹാസഭയുടെ ഹരജി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കളുടേതാണെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ പറയുന്നതിനാല്‍ മുസ്‌ലീങ്ങള്‍ക്ക് 5 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ കോടതിക്ക് പ്രത്യകിച്ച് കാരണങ്ങളൊന്നുമില്ലെന്ന്’ഹിന്ദു മഹാസഭാ ഹരജിയില്‍ പറയുന്നു.
അയോധ്യ വിധിയില്‍ നിലവില്‍ 6 പുനഃപരിശോധന ഹരജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ പിന്തുണയോടെ മൗലാന മുഫ്തി ഹസ്ബുള്ള, മൗലാന മഹ്ഫൂസുര്‍ റഹ്മാന്‍, മിഷ് ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി നഹ്ബൂബ് എന്നിവരാണ് അഞ്ച് അപേക്ഷകള്‍ സമര്‍പ്പിച്ചത്. മുഹമ്മദ് ആയൂബാണ് ആറാമത്തെ ഹരജിക്കാരന്‍.
അയോധ്യ ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.
ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്നും വിധിയില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ