തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ നിന്ന് ‘താഴ്മയായി അപേക്ഷിക്കുന്നു’വെന്ന പദം നീക്കം ചെയ്ത് സര്‍ക്കാര്‍. എല്ലാ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
താഴ്മയായി അപേക്ഷിക്കുന്നുവെന്നതിന് പകരം അപേക്ഷിക്കുന്നു/ അഭ്യര്‍ത്ഥിക്കുന്നു, എന്ന് ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എല്ലാ വകുപ്പ് തലവന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇനി മുതല്‍ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ താഴ്മയായി അപേക്ഷിക്കുന്നുവെന്ന് ചേര്‍ക്കേണ്ടതില്ല.
മാര്‍ച്ച് 22ന് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. എല്ലാ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍/ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍/ സെക്രട്ടറിമാര്‍/ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍/ സെക്രട്ടേറിയേറ്റിലെ നിയമം, ധനകാര്യം ഉള്‍പ്പടെയുള്ള എല്ലാ വകുപ്പുകള്‍/ സെക്ഷനുകള്‍/ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍/ മറ്റ് മന്ത്രിമാരുടെ പ്രവൈറ്റ് സെക്രട്ടറിമാര്‍/ എല്ലാ വകുപ്പ് മേധാവികള്‍/ ജില്ലാകളക്ടര്‍മാര്‍/ ഓഫീസ് തലവന്മാര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കുലറിന്റെ കോപ്പി കൈമാറിയിട്ടുണ്ട്.
Content Highlights: no need for humbly apply to the government anymore