ഐ.എഫ്.എഫ്.കെ റദ്ദാക്കുന്നത് ചലച്ചിത്രോത്സവത്തിന്റെ ഭാവിയെ ബാധിക്കും; സര്‍ക്കാര്‍ നിലപാടിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍
Kerala News
ഐ.എഫ്.എഫ്.കെ റദ്ദാക്കുന്നത് ചലച്ചിത്രോത്സവത്തിന്റെ ഭാവിയെ ബാധിക്കും; സര്‍ക്കാര്‍ നിലപാടിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th September 2018, 11:15 am

കൊച്ചി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം എര്‍പ്പെടുത്തിയിരിക്കുകയാണ്. അതോടൊപ്പം ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ഐ.എഫ്.എഫ്.കെ റദ്ദാക്കുന്നത് ചലച്ചിത്രോത്സവത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ചെലവ് കുറയ്ക്കാന്‍  വേണ്ടി ചലച്ചിത്രോത്സവത്തില്‍ എത്തുന്ന അതിഥികളുടെയും ഈവന്റുകളുടെയും എണ്ണം കുറയ്ക്കാം. അല്ലാതെ ചലച്ചിത്രോത്സവം തന്നെ റദ്ദാക്കുന്നത് മണ്ടത്തരമാണ്- എന്നാണ് അദ്ദേഹം പറഞ്ഞത്.


ALSO READ: ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു; വിവാഹം ഒക്ടോബര്‍ 22 ന്


മുന്‍വര്‍ഷങ്ങളിലെ ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്യുന്ന ഇവന്റാണ് ചലച്ചിത്രോത്സവം. അത് ഇപ്പോള്‍ റദ്ദാക്കുമ്പോള്‍ അടുത്ത വര്‍ഷത്തെ ചലച്ചിത്ര സംഘാടനത്തെയും ചിത്രങ്ങളുടെ തുടര്‍ച്ചയേയും അത് ബാധിക്കും. അത് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

“ഫെസ്റ്റിവലിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് കൃത്യമായ ഒരു സമയപരിധിയ്ക്കുള്ളില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍ മാത്രമേ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. പ്രധാന കാറ്റഗറികള്‍ നിലനിര്‍ത്തി, ആര്‍ഭാടങ്ങളും ഇവന്ററുകളും ഒഴിവാക്കി ലളിതമായ രീതിയില്‍ നടത്താന്‍ ശ്രമിക്കുന്നതാണ് നല്ലത് എന്നദ്ദേഹം പറഞ്ഞു.